തർതീൽ ലോഗോതർതീൽതത്സമയ റേഡിയോ

സൂറത്ത് ആദിയാത്ത്: മൂലവും ആശയ വിവർത്തനവും

മുസ്ഹഫിലെ 100-ാമത്തെ സൂറത്ത്, 11 ആയത്തുകൾ, 599-ാം പേജിൽ ആരംഭിക്കുന്നു.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് സ്സൽസലഃസൂറത്ത് ഖാരിഅഃ ›

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

1. കിതച്ചു കൊണ്ട് ഓടുന്നവ തന്നെ സത്യം.

2. അങ്ങനെ (കുളമ്പ് കല്ലില്‍) ഉരസി തീപ്പൊരി പറപ്പിക്കുന്നവ.

3. എന്നിട്ട് പ്രഭാതത്തില്‍ ആക്രമണം നടത്തുന്നവ.

4. അന്നേരത്ത് പൊടിപടലം ഇളക്കിവിട്ടവ.

5. അതിലൂടെ (ശത്രു) സംഘത്തിന്‍റെ നടുവില്‍ പ്രവേശിച്ചവ (കുതിരകള്‍) തന്നെ സത്യം.

6. തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട് നന്ദികെട്ടവന്‍ തന്നെ.

7. തീര്‍ച്ചയായും അവന്‍ അതിന്ന് സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

8. തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു.

9. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത് ഇളക്കിമറിച്ച് പുറത്ത് കൊണ്ടു വരപ്പെടുകയും

10. ഹൃദയങ്ങളിലുള്ളത് വെളിക്ക് കൊണ്ടു വരപ്പെടുകയും(1) ചെയ്താല്‍,

1) ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആര്‍ക്കും യാതൊന്നും മനസ്സില്‍ ഒളിപ്പിച്ചുവെക്കാനാവില്ല. ഓരോരുത്തര്‍ ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളെ സംബന്ധിച്ച് അന്ന് അവരുടെ അവയവങ്ങള്‍ തന്നെ സാക്ഷ്യം വഹിക്കുമെന്ന് വി.ഖു. 36:65 ലും 41:20 ലും കാണാം.

11. തീര്‍ച്ചയായും അവരുടെ രക്ഷിതാവ് അന്നേ ദിവസം അവരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)

വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.

ഇതിന്റെ പാരായണങ്ങൾ കേൾക്കുകഈ സൂറത്ത് തഫ്സീറോടെ മുസ്ഹഫിൽ വായിക്കുക‹ സൂറത്ത് സ്സൽസലഃസൂറത്ത് ഖാരിഅഃ ›