മുസ്ഹഫിലെ 114-ാമത്തെ സൂറത്ത്, 6 ആയത്തുകൾ, 604-ാം പേജിൽ ആരംഭിക്കുന്നു.
بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
1. പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
2. മനുഷ്യരുടെ രാജാവിനോട്.
3. മനുഷ്യരുടെ ആരാധ്യനോട്.
4. ദുര്‍ബോധനം നടത്തി പിന്‍മാറിക്കളയുന്നവരെക്കൊണ്ടുള്ള കെടുതിയില്‍ നിന്ന്.
5. അതായത് മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തുന്നവരുടെ.
6. മനുഷ്യരിലും ജിന്നുകളിലും പെട്ടവര്‍ (അവരിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ തേടുന്നു.)
ആശയ വിവർത്തനം: Malayalam Translation - Abdul Hamid Haidar and Kunhi Muhammad, പതിപ്പ് 1.0.3, QuranEnc.com-ൽ നിന്ന് മാറ്റമില്ലാതെ പ്രസിദ്ധീകരിക്കുന്നു. (QuranEnc.com)
വിവർത്തനം ഖുർആനിന്റെ ആശയങ്ങൾ കൈമാറുന്നു; അത് ഖുർആൻ തന്നെയല്ല. മുകളിലുള്ള അറബി മൂലമാണ് ഖുർആൻ.